ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മോത്തി നഗറിലെ ഹാർലി ഡേവിഡ്സൺ ഷോറുമിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിലായിരുന്നു തീപിടിത്തം. 25 അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാല് പേരെ കെട്ടിടത്തിൽ നിന്നും രക്ഷിച്ചു. മുഹമ്മദ് ഷഹദാബ്, ധീരേന്ദ്രർ, കിരൺ, റിയ എന്നിവരെയാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ നിശാക്ലബിൽ നിന്നും രക്ഷിച്ചത്.
പുലർച്ചെ 5.50 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് മുതിർന്ന ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിലാണ് കനത്ത നാശനഷ്ടമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.