വിശാഖപട്ടണത്തെ എണ്ണശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തം; ആളപായം റി​പ്പോർട്ട്​ ചെയ്​തിട്ടില്ല

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം. വിശാഖപട്ടണം ഹിന്ദുസ്​ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡി​ലാണ്​ (എച്ച്​.പി.സി.എൽ) വൻ തീപിടിത്തം.

തീപിടിത്തമുണ്ടായതോടെ അഗ്​നിരക്ഷാ സേനയടക്കം സ്​ഥലത്തെത്തിയിട്ടുണ്ട്​. രക്ഷാ​പ്രവർത്തനത്തിന്​ ഇന്ത്യൻ നേവിയും സ്​ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തി​െൻറ കാരണം വ്യക്തമല്ല.

ആളപായമൊന്നും ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. അപകടം നടക്കു​േമ്പാൾ ആറു ജീവനക്കാർ സ്​ഥലത്തുണ്ടായിരുന്നതായാണ്​ വിവരം.

തീപിടിത്തത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശാലയിൽനിന്ന്​ കനത്ത പുകയും തീയും ഉയരുന്നതി​െൻറ വിഡിയോയാണ്​ പുറത്തുവന്നത്​. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ്​ വിവരം.

ക്രൂഡ്​ ഡിസ്​റ്റിലേഷൻ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ്​ലൈനിലുണ്ടായ ചോർച്ചയാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം. ​അപകടത്തെ തുടർന്ന്​ സി.ഡി.യു താൽകാലികമായി അടച്ചു. 

Tags:    
News Summary - Major Fire Breaks Out At Oil Refinery In Visakhapatnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.