'വെള്ളം മുഴുവനും തരാം, ജീവനെടുക്കരുത്' സ്റ്റാലിന്‍റെ പേജിൽ അപേക്ഷയുമായി മലയാളികൾ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികൾ എം.കെ സ്റ്റാലിന്റെ കമന്‍റിടുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നുമാണ് മലയാളികളുടെ ആവശ്യം. #DecommissionMullaperiyarDam,#SaveKerala എന്നീ ഹാഷ്ടാഗുകളോടെയാണ് കമന്‍റുകള്‍.

'സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' എന്നും 'സര്‍ ഞങ്ങളും ജീവിക്കാന്‍ ആഗ്രഹിക്കുന്നു, അറബികടലും തെക്കുകിഴക്കൻ മൺസൂണും സഹ്യനുമുള്ളടത്തോളം കാലം ആ വെള്ളം നിങ്ങൾക്ക് തരാൻ ഞങ്ങൾക്കൊരു മടിയുമില്ല, മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം മുഴുവൻ നിങ്ങൾ എടുത്തോളൂ, ഡാം ഒന്ന് പുതുക്കി പണിയാൻ സമ്മതിക്കൂ. ഇല്ലെങ്കിൽ ഒരു ജനത മുഴുവൻ ഇല്ലാതെ ആകും'...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 125 വർഷംപഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുന്‍പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്നു സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികളും സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Full View

Tags:    
News Summary - Malayalees with an application on Stalin's page 'Give all the water, don't take our life'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.