ബംഗളൂരു: കാൽനടയാത്രക്കാരനായ മലയാളി ബംഗളൂരുവിൽ ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കീക്കൊഴൂർസ്വദേശി ബിനു ജോൺ (42) ആണ് മരിച്ചത്.
ഇന്നു രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. നടന്നുപോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.
ബംഗളൂരു പീനിയയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: ആൽവിൻ, അഡോൺ. മൃതദേഹം തുംകൂർ റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.