ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവും. ഗുലാം നബി ആസാദ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനം.
മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം കോൺഗ്രസ് രാജ്യസഭ ചെയർമാനെ അറിയിച്ചു.
പി. ചിദംബരം, ആനന്ദ് ശർമ, ദിഗ്വിജയ സിങ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ പ്രതിപക്ഷ നേതാവായി പരിഗണിച്ചിരുന്നു. പിന്നീട് ഹൈക്കമാൻഡ് നേതൃത്വത്തിൽ ഖാർഗെയെ തെരഞ്ഞെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗുലാം നബി ആസാദിന്‍റെ കാലാവധി പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഗുലാം നബി ആസാദിന് വികാര നിർഭരമായ യാത്രയയപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.