ഗോരക്ഷാ ഗുണ്ടകളെ തടയാൻ സർക്കാറിന്​ സാധിക്കുന്നില്ല - മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന ജനക്കൂട്ട ആക്രമണങ്ങൾക്കെതിരെ പാർലമ​െൻറിൽ കോൺഗ്രസ്​ ബഹളം. ഇത്​ ഹിന്ദുസ്​ഥാനാണെന്നും ലിൻചിസ്​താനല്ലെന്നും(Lynchistan) പറഞ്ഞാണ്​ ബഹളം. പ​ശുവി​​െൻറ ​േപരിൽ നടക്കുന്ന ​അതിക്രമങ്ങൾ തടയാൻ സർക്കാറിനു സാധിക്കുന്നില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ ലോക്​സഭയിൽ ആരോപിച്ചു. ജനക്കൂട്ട അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി സർക്കാർ ഒന്നും ചെയ്​തിട്ടില്ല. ഇത്തരം സംഭവങ്ങൾ മൂലം രാജ്യ​െമാട്ടുക്കും ഭയപ്പാടോടു കൂടിയാണ്​ ജീവിക്കുന്നത്​. ആരാണ്​ ഇതിനെല്ലാം ഉത്തരവാദി? വളരെ പെ​െട്ടന്നു തന്നെ ജനക്കൂട്ട അതിക്രമങ്ങൾ പടരുന്നത്​ എന്തുകൊണ്ടാണ്​? ബജ്​റംഗദൾ പോലുള്ള സംഘങ്ങളെ വളരാൻ സഹായിച്ചത്​ ആരാണ്​? അതിക്രമങ്ങൾ​െക്കതിരായ നടപടിയെ കുറിച്ച്​ നിങ്ങൾ സംസാരിക്കുന്നു. എന്നാൽ എന്ത്​ നടപടിയാണ്​ സ്വീകരിച്ചിട്ടുള്ളതെന്നും ഖാർഗെ ചോദിച്ചു.

ഗോരക്ഷാ ഗുണ്ടായിസത്തി​െനതിരെ പ്രധാനമന്ത്രി നിലപാട്​ എടുത്ത അതേ ദിവസമാണ്​ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്​. ശക്​തമായ നടപടി എടുക്കുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എന്ത്​ നടപടിയാണ്​ എടുത്തത്​. ഇത്തരം സംഭവങ്ങളെ പ്രധാനമന്ത്രിയും ഭരണ കക്ഷിയും അപലപിക്കുന്നു. എന്നാൽ നടപടി​െയാന്നും സ്വീകരിക്കുന്നില്ല. ഇത്​ ഗോരക്ഷാ ഗുണ്ടകൾക്ക്​ എന്തും ചെയ്യാനുള്ള ധൈര്യം നൽകുന്നു. ഇൗ നിഷ്​ക്രിയത്വം​ ജനങ്ങൾക്ക്​ എന്തു സന്ദേശമാണ്​ നൽകുക എന്നതിനെ കുറിച്ച്​ ചിന്തിക്കണം. എന്നിട്ട്​​ ഉടൻ നടപടി സ്വീകരിക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമ​െൻറി​​െൻറ മൺസൂൺ സമ്മേളനത്തി​​െൻറ പതി​െനാന്നാം ദിവസമായ ഇന്ന്​ ഇരു സഭകളിലും ജനക്കൂട്ട അതിക്രമങ്ങളാണ്​ ചർച്ചയായത്​.

Tags:    
News Summary - Mallikarjun Kharge on mob violence at lok sabha -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.