'ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള പദ്ധതി'; സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണത്തിനെതിരെ രാഷ്ട്രപതിക്ക് കത്തെഴുതി ഖാർഗെ

ന്യൂഡൽഹി: സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണത്തിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുസ്ഥാപനങ്ങൾ ഒന്നൊന്നായി നിയന്ത്രണത്തിലാക്കിക്കൊണ്ട് ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണമെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.

സായുധസേനയുടെ സ്വഭാവത്തിനും ധാർമികതക്കും മേലുള്ള കനത്ത പ്രഹരമാണ് ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾക്ക് സൈനിക് സ്കൂളുകൾ അനുവദിച്ച നടപടിയെന്ന് ഖാർഗെ പറഞ്ഞു. ഈ സംഘടനകളെ നയിക്കുന്ന ആശയം സൈനിക് സ്കൂളുകളിൽ അടിച്ചേൽപ്പിക്കുന്നത് വഴി തകർക്കപ്പെടുക എല്ലാവരെയും ഉൾക്കൊള്ളുകയെന്ന നയം മാത്രമല്ല, സൈനിക് സ്കൂളുകളുടെ ദേശീയ സ്വഭാവം കൂടിയാണ്. അതിനാൽ, സൈനിക് സ്കൂളുകളുടെ സ്വകാര്യവത്കരണമെന്ന നയം ദേശീയതാൽപര്യം മുൻനിർത്തി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രങ്ങൾ അസാധുവാക്കണമെന്നും ആവശ്യപ്പെടുന്നു -ഖാർഗെ കത്തിൽ പറഞ്ഞു.

രാ​ജ്യ​ത്ത് പു​തി​യ​താ​യി ആ​രം​ഭി​ച്ച സൈ​നി​ക് സ്കൂ​ളു​ക​ളി​ൽ 62 ശ​ത​മാ​ന​വും സം​ഘ്പ​രി​വാ​ർ-​ബി.​ജെ.​പി ബ​ന്ധ​മു​ള്ള​വ​ർ​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും അ​നു​വ​ദി​ച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ദ ​റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ല​ക്ടി​വ്’ ആ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

2021ലാ​ണ് സൈ​നി​ക് സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് അ​നു​വാ​ദം ന​ൽ​കി​യ​ത്. സൈ​നി​ക് സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലെ​യും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലെ​യും വി​വ​ര​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ‘ദ ​റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ല​ക്ടി​വി’​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സൈ​നി​ക് സ്കൂ​ൾ സൊ​സൈ​റ്റി​യു​മാ​യി ഇ​തു​വ​രെ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട 40 സൈ​നി​ക് സ്കൂ​ളു​ക​ളി​ൽ 62 ശ​ത​മാ​ന​വും ആ​ർ.​എ​സ്.​എ​സു​മാ​യോ അ​തി​ന്‍റെ ഉ​പ​സം​ഘ​ട​ന​ക​ളു​മാ​യോ ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യോ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യോ ബ​ന്ധ​മു​ള്ള​വ​യാ​ണ്. ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ​യും ഹി​ന്ദു​ത്വ നേ​താ​ക്ക​ളു​ടെ​യും സ്കൂ​ളു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

Tags:    
News Summary - Mallikarjun Kharge writes to President Murmu on issue of 'privatisation' of Sainik Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.