ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽനിന്ന് രാജിവെച്ച മാൽവീന്ദർ സിങ് കാങ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ഒമ്പതു മാസത്തിന് ശേഷമാണ് എ.എ.പിയിലേക്കുള്ള പ്രവേശനം.
പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. എ.എ.പി നേതാക്കളായ ജർനെയിൽ സിങ്, പ്രതിപക്ഷ നേതാവ് ഹർപൽ സിങ് ചീമ എന്നിവർ മാൽവീന്ദറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറയും ജനവിരുദ്ധ നയങ്ങളെ തുടർന്നാണ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾ -രാഷ്ട്രീയക്കാർ, കായിക താരങ്ങൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ എ.എ.പിയിൽ ചേരുന്നതെന്ന് പാർട്ടി മെംബർഷിപ്പ് സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കർഷകർ ഏറെക്കാലമായി പ്രക്ഷോഭം തുടരുകയാണ്. അധികാരത്തിൽ മദോന്മത്തരായ ബി.ജെ.പി നേതാക്കൾ ഇനിയെങ്കിലും അവരെ ഗൗനിക്കേണ്ടതുണ്ടെന്നും മാൽവീന്ദർ പറഞ്ഞു.
എ.എ.പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രാജ്യത്ത് മാറ്റത്തിെൻറ രാഷ്ട്രീയം ആരംഭിച്ചുവെന്നും ഇത്തരം രാഷ്ട്രീയം യുവജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഒക്ടോബറിലായിരുന്നു മാൽവീന്ദറിെൻറ ബി.ജെ.പിയിൽനിന്നുള്ള രാജി. ബി.ജെ.പിയുടെ ദേശീയ നേതാക്കളോട് കർഷകരുടെ പ്രശ്നങ്ങൾ താൻ സംസാരിച്ചിരുന്നു. എന്നാൽ അവർ അത് ചെവികൊണ്ടില്ല. പഞ്ചാബിലെ ബി.ജെ.പി പഞ്ചാബികൾക്ക് വേണ്ടിയുള്ളതല്ല. അവർക്ക് സംസ്ഥാനത്തെക്കുറിച്ച് ചിന്തയില്ല. എല്ലായ്പ്പോഴും മോദി മാത്രം ശരിയാണെന്ന് പറയുന്നവരാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു മാൽവീന്ദറിെൻറ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.