കൊൽക്കത്ത: കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധസഖ്യം രൂപവത്കരിക്കുന്നതിെൻറ ഭാഗമായി സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ നേതാക്കളെ കാണാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിക്ക്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണ് ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ജൂലൈ 25ന് മമത ഡൽഹിയിലെത്തും. കഴിഞ്ഞ മാസം എൻ.സി.പി നേതാവ് ശരദ് പവാറിെൻറ ഡൽഹിയിലെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അതിന് ശേഷം നടക്കുന്ന സുപ്രധാന ചുവടുവെപ്പാണ് മമതയുടെ സന്ദർശനം.
ജൂലൈ 21ന് ബംഗാളിൽ നടക്കുന്ന രക്തസാക്ഷി ദിനാചരണ റാലിയിൽ സന്ദർശനത്തിെൻറ കൂടുതൽ വിവരങ്ങൾ മമത പങ്കുവെക്കുമെന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന സൂചന. പാർലമെൻറ് വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ നേതാക്കളെല്ലാം ഡൽഹിയിൽതന്നെ കാണും എന്നതിനാലാണ് മമത ഈ സമയം തന്നെ തിരഞ്ഞെടുത്തത്.
ജൂലൈ 19നാണ് പാര്‍ലമെൻറ് സമ്മേളനം ആരംഭിക്കുക. എന്നാൽ, ഡൽഹി സന്ദർശനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ മമത തയാറായില്ല. എല്ലാ പ്രാവശ്യവും തെരഞ്ഞെടുപ്പിന് ശേഷം ഡൽഹി സന്ദർശിക്കാറുണ്ടെന്നും പഴയതും പുതിയതുമായ സുഹൃത്തുക്കളെ കാണാനാണ് ഡൽഹിയിൽ പോകുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശരദ് പവാർ, പ്രശാന്ത് കിഷോർ എന്നിവരെയും ഡൽഹിയിൽ മമത കാണുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തില്‍ തുടരുന്ന മമത ഹാട്രിക് വിജയത്തിന് ശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യസാധ്യത തുറന്നുകൊണ്ടാണ്. ബി.ജെ.പിയുടെ വന്‍ സന്നാഹങ്ങളെ ഒറ്റക്ക് മറികടന്ന് പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയത് മുതല്‍ അവര്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിെൻറ നേതൃനിരയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.