തിരുവനന്തപുരം: ബംഗളൂരുവിൽവെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയ പിണറായി വിജയന് സമൂഹമാധ്യമത്തിൽ 74ാം പിറന്നാൾ ആശംസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ, പിറന്നാൾ ആഘോഷിച്ച് ശീലമില്ലാത്ത മുഖ്യമന്ത്രി ഇതിലൊന്നും ശ്രദ്ധിക്കാതെ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. തെൻറ ട്വിറ്റർ അക്കൗണ്ടിൽ രാവിലെ 7.15നാണ് മമത പിണറായി വിജയന് ജന്മദിന ആശംസ നേർന്നത്. 1700ൽ അധികം പേരാണ് മമതയുടെ ട്വീറ്റിന് ലൈക്ക് നൽകിയത്.
ബുധനാഴ്ച ജനതാദൾ (എസ്)-കോൺഗ്രസ് സഖ്യ സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങിലാണ് മമതയും പിണറായിയും നേരിൽ കണ്ടത്. ചടങ്ങിൽ അൽപം വൈകിയെത്തിയ മമതയുമായി സൗഹൃദം പങ്കിടാൻ വേദിയിലുണ്ടായിരുന്ന നേതാക്കളെല്ലാം എഴുന്നേറ്റെങ്കിലും പിണറായി കണ്ടഭാവം കാണിച്ചില്ല. മമതയും പിണറായിയെ നോക്കിയില്ല. എന്നാൽ, സി.പി.എം ബംഗാൾ ഘടകത്തിെൻറ പിന്തുണയുള്ള ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതയുമായി സൗഹൃദം പങ്കിടുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ സി.പി.എമ്മിെൻറ ബദ്ധശത്രുവായ തൃണമൂൽ കോൺഗ്രസിെൻറ നേതാവ് മമതയും പിണറായിയും തമ്മിലെ അകൽച്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എൽ.ഡി.എഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുന്നത് വെള്ളിയാഴ്ചയാണ്. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനശേഷം മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് തെൻറ പിറന്നാൾ മേയ് 24 ആെണന്ന് പിണറായി വെളിപ്പെടുത്തിയത്.
Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan
— Mamata Banerjee (@MamataOfficial) May 24, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.