ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനിലിരിക്കുന്നത് ആർ.എസ്.എസുകാരെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന ിക്ക് കമീഷനെ ഭയമില്ല. കമീഷൻ ബി.ജെ.പിയുടെയും മോദിയുടെയും കളിപ്പാവയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി. തെരഞ് ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനുള്ള കമീഷൻെറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് ഉണ്ടായത് പോലെയുള്ള അക്രമസംഭവങ്ങളാണ് അമിത് ഷായുടെ റാലിയിലുണ്ടായതെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഭരണഘടനാ വിരുദ്ധവും അധാർമികവുമാണ്. പശ്ചിമബംഗാളിൽ പ്രശ്നങ്ങളുണ്ടാക്കിയത് ബി.ജെ.പിയാണ്. ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ മോദി തയാറായിട്ടില്ലെന്നും മമത പറഞ്ഞു.
നാളെ മോദിക്ക് ബംഗാളിൽ രണ്ട് റാലികളുണ്ട്. ഇതിന് ശേഷമാണ് കമീഷൻ പ്രചാരണം അവസാനിപ്പിക്കാൻ നിർദേശിച്ചിരുക്കുന്നത്. ത്രിപുരയോ ബീഹാറോ കശ്മീരോ േപാലെ പ്രശ്നബാധിത പ്രദേശമല്ല ബംഗാളെന്നും മമത പറഞ്ഞു. നേരത്തെ ഭരണഘടനയിലെ 324ാം വകുപ്പ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പശ്ചിമബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കിയത്. നാളെ രാത്രി 10 മണിയോടെ പ്രചാരണം അവസാനിപ്പിക്കണമെന്നായിരുന്നു കമീഷൻ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.