ഡൽഹി: ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് ജാമ്യം. പ്രതി ഹരീഷ് ചന്ദ്രക്കാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി മൂന്നാം ദിവസമാണ് പ്രതിക്ക് ജാമ്യം അനുഭവിച്ചത്.
ലഭ്യമായ തെളിവുകളും സാഹചര്യവും കണക്കിലെടുത്ത് കുറ്റാരോപിതൻ ജയിലിൽ തുടരേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായോ കുടുംബാംഗങ്ങളുമായോ സാക്ഷികളുമായോ ബന്ധപ്പെടാനോ അവരെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഡൽഹി എയിംസ് ആശുപത്രിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. 3.11ഓടെ എയിംസിനു സമീപമുള്ള നടപ്പാതയിൽ നിൽക്കുകയായിരുന്ന സ്വാതിയോട് കാറിലെത്തിയ ഹരിഷ് ചന്ദ്ര കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോൾ കാറോടിച്ച് മുന്നോട്ടുപോയ ഇയാൾ വീണ്ടും മടങ്ങിവന്ന് കാറിൽ കയറാൻ നിർബന്ധിച്ചു.
സ്വാതി കൈ ചൂണ്ടി സംസാരിക്കുന്നതിനിടയിൽ ഈ സമയം പ്രതി വിൻഡോ ഗ്ലാസ് താഴ്ത്തി. സ്വാതിയുടെ കൈ ഗ്ലാസിനുള്ളിൽ കുടുങ്ങി. 15മീറ്ററോളം സ്വാതി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്വാതിയുടെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.