തിരുവണ്ണാമ​െലെയിൽ യു.എസ്​ വനിതയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്​റ്റിൽ

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ അമേരിക്കൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നാമക്കൽ സ്വദേശിയാണ്​ അറസ്​റ്റിലായത്​.

സന്യാസിയെന്ന വ്യാജേന ക്ഷേത്രനഗരത്തിൽ ചുറ്റിക്കറങ്ങിയ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തിരുവണ്ണാമലൈയിൽ വാടകക്ക്​ താമസിച്ച്​ ആത്മീയ ജീവിതം നയിച്ചു വരികയായിരുന്നു യുവതി. പ്രശസ്​തമായ അരുണാചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈയിൽ ഒ​ട്ടേറെ ആശ്രമങ്ങളുണ്ട്​. നിരവധി ആളുകളാണ്​ ആത്മീയ ജീവിതം നയിക്കുന്നതിനായി ഇവിടെ താമസിച്ചു വരുന്നത്​​. 

Tags:    
News Summary - Man Arrested For Allegedly Attempting To Sexually Assault US Woman In Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.