മോഷണം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടിയതായി അസം പൊലീസ്. ഹൈലക്കണ്ടി സ്വദേശി നിസാമുദ്ദീൻ ബോർഭുയാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. മോഷണം ആരോപിച്ച് പിടികൂടിയ യുവാവിനെ ഇയാളും കൂട്ടാളികളും ചേർന്ന് മരത്തിൽ ബന്ധിച്ച് ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു എന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് എന്നും അസം പൊലീസ് പറയുന്നു. നിസാമുദ്ദീൻ ബോർഭുയാൻ യുവാവിന്റെ തല മൊട്ടയടിച്ച ശേഷം ഇരുമ്പ് വടി കൊണ്ട് മർദിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. മുഖ്യപ്രതി നിസാമുദ്ദീൻ ഉൾപ്പെടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. വൈറലായ വീഡിയോയെക്കുറിച്ച് അസം ഡി.ജി.പി ജി.പി സിംഗ് ട്വീറ്റിൽ ഹൈലകണ്ടി പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.