അന്യമതസ്​ഥനായ സഹോദരിയുടെ കാമുകന്‍റെ വെട്ടിയെടുത്ത തലയുമായി 22കാരൻ സ്​റ്റേഷനിൽ

ജബൽപുർ: മധ്യപ്രദേശിൽ സഹോദരിയുടെ കാമുകന്‍റെ വെട്ടിയെടുത്ത തലയുമായി 22കാരൻ പൊലീസ്​ സ്​​േറ്റഷനിൽ. ജബൽപുരിൽ വ്യാഴാഴ്ച രാവിലെയാണ്​ സംഭവം.

22കാരനായ ധീരജ്​ ശുക്ലയെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. രാമങ്കര ഗ്രാമവാസിയായ ബ്രിജേഷ്​ ബർമനെന്ന 35കാരനാണ്​ കൊല്ലപ്പെട്ടത്​. കാമുകനെ കൊല​െപ്പടുത്തി മിനിട്ടുകൾക്കകം ധീരജിന്‍റെ സഹോദരി തൂങ്ങിമരിച്ചു.

ധീരജ്​ ബ്രിജേഷിന്‍റെ ഇരുകൈകളും വെട്ടിമാറ്റുകയും പിന്നീട്​ തലയറുക്കുകയുമായിരുന്നു. കൊലപാതകത്തിന്​ ശേഷം ബ്രിജേഷിന്‍റെ വെട്ടിയെടുത്ത തലയും കോടാലിയുമായി ധീരജ്​ ജബൽപുർ സ്​റ്റേഷനിലെത്തി. ശരീരത്തിന്‍റെ ബാക്കി ഭാഗം എവിടെയാ​െണന്ന്​ പൊലീസിനോട്​ വെളിപ്പെടുത്തുകയും ചെയ്​തു.

കുടുംബത്തിൽനിന്ന്​ എതിർപ്പ്​ ഉയർന്നതിനെ തുടർന്ന്​ രണ്ടുമാസം മുമ്പാണ്​ അന്യമതസ്​ഥനായ ബ്രിജേഷിനൊപ്പം ധീരജിന്‍റെ ​സഹോദരി ഒളിച്ചോടുന്നത്​. ​തുടർന്ന്​ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ​ ഇരുവരെയും കണ്ടെത്തുകയും സ്വന്തം വീടുകളിലേക്ക്​ മടക്കി അയക്കുകയും ചെയ്യുകയായിരുന്നു. പിന്നീട്​​ ബ്രിജേഷിനോട്​ വൈരാഗ്യം തോന്നിയ ധീരജ്​ കൊല​െപ്പടുത്താൻ തീര​ുമാനിക്കുകയായിരുന്നു. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കും അക്രമവും ഉണ്ടായിരുന്നു. തുടർന്ന്​ കഴിഞ്ഞ ബുധനാഴ്ച ബ്രിജേഷിനെ പിന്തുടർന്ന്​ വയലിൽവെച്ച്​ ധീരജ്​ ആക്രമിക്കുകയായിരുന്നു.

ധീരജ്​ നൽകിയ മൊഴിയുടെ അടിസ്​ഥാനത്തിൽ ശരീരത്തിന്‍റെ ബാക്കിഭാഗം പൊലീസ്​ കണ്ടെടുത്തു. ധീരജിനെതിരെ പൊലീസ്​ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്​ ചെയ്​തു. 

Tags:    
News Summary - Man beheads sisters lover in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.