ബംഗളൂരു: കർണാടകയിൽ ബിറ്റ്കോയിൻ തട്ടിപ്പിലുൾപ്പെട്ടയാൾ രാഹുൽ ഗാന്ധി, വിജയ് മല്യ, ബർക്ക ദത്ത് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തൽ. 2016ലാണ് മൂന്ന് പേരുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. തുടർന്ന് ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. ലിഗിയോൺ എന്ന പേരിലുള്ള ഐ.ഡിയിൽ നിന്നാണ് ഹാക്കിങ് നടന്നതെന്ന് കണ്ടെത്തിയെങ്കിലും അതാരാണെന്ന് വ്യക്തമായിരുന്നില്ല.
എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാക്കർ ശ്രീകൃഷ്ണ രമേഷാണ് ഇതിന് പിന്നില്ലെന്നാണ് കെണ്ടത്തിയിരിക്കുന്നത്. കർണാടകയിൽ ഈയടുത്ത് നടന്ന ബിറ്റ്കോയിൻ തട്ടിപ്പിലൂടെ കുപ്രസിദ്ധനായ വ്യക്തിയാണ് ശ്രീകൃഷ്ണ രമേഷ്.
2016ൽ നെറ്റ്4ഇന്ത്യ എന്ന ഡാറ്റ സെന്‍ററിലൂടെയാണ് ശ്രീകൃഷ്ണ ഹാക്കിങ് നടത്തിയത്. പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് പാസ്വേർഡുകൾ റീസെറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഐ.പി അഡ്രസും വിദഗ്ധമായി ഇയാൾ മറച്ചിരുന്നു. ആദ്യഘട്ടത്തിൽ സ്വീഡൻ, റൊമേനിയ, യു.എസ്, കാനഡ, തായ്ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാകാം ഹാക്കിങ് നടന്നതെന്നാണ് പൊലീസ് സംശയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.