മുംബൈ: ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം ചുമലിലേറ്റി പുഴ മുറിച്ചുകടന്ന് പിതാവ്. കനത്ത മഴയില്‍ പ്രദേശത്തെ പാലം ഒലിച്ചുപോയതോടെയാണ് പിതാവിന് മകളുടെ മൃതദേഹം ചുമന്ന് പുഴയിലിറങ്ങേണ്ടി വന്നത്.
മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം. വീട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉമാപൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണമായിരുന്നു.
പൊലീസ് കാളവണ്ടി ഏര്‍പ്പാട് ചെയ്‌തെങ്കിലും പാലമില്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതായി. ഇതോടെയാണ് മൃതദേഹം തോളിലേറ്റി പിതാവ് അമൃത പുഴ മുറിച്ചുകടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.