ലഖ്നോ: യു.പിയിലെ ബുലന്ദ്ശഹറിലെ ബി.എസ്.പി പ്രവർത്തകനാണ് പവൻകുമാർ. കാലങ്ങളാ യി പാർട്ടി ചിഹ്നമായ ആനക്കാണ് വോട്ടുചെയ്യുന്നത്. പക്ഷേ, ഇത്തവണ കൈപിഴച്ചു.
വോട ്ടുയന്ത്രത്തിൽ അമർത്തിയ ചിഹ്നം താമരയായിപ്പോയി. ബൂത്തുവിട്ട പവൻ കുമാർ കടുത്ത മനോവിഷമത്തിലായി. പറ്റിയ പിഴവിന് സ്വന്തം വിരൽ മുറിച്ചാണ് പവൻ ശിക്ഷ നടപ്പാക്കിയത്. ബി.എസ്.പിയുടെ യോഗേഷ് വർമക്കു പകരം സിറ്റിങ് എം.പി ഭോല സിങ്ങിനാണ് പവൻ അബദ്ധത്തിൽ വോട്ട് ചെയ്തുപോയത്.
ചൂണ്ടുവിരലിന് ബാൻഡേജിട്ട് കസേരയിൽ ‘കൂളായി’ ഇരിക്കുന്ന പവെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി വിരലമർത്താൻ സമ്മർദമുണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇയാൾ ഉത്തരം നൽകിയത്. യു.പിയിലെ 80 പാർലമെൻറ് സീറ്റുകളിൽ എട്ടെണ്ണത്തിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.