ലഖ്നോ: യു.പിയിലെ മൊറാദാബാദിൽ ഭാര്യയുമായി വഴക്കിട്ട മധ്യവയസ്കൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഭാര്യയിൽ നിന്നുള്ള മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്നും പൊലീസിൽ സമീപിച്ചപ്പോൾ നടപടിയുണ്ടായില്ലെന്നും ആരോപിച്ചാണ് തേജ് പാൽ സിങ് എന്നയാൾ മൊബൈൽ ടവറിൽ കയറിയത്. തേജ് പാൽ ടവറിൽ കയറുന്നത് കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.
തേജ് പാൽ സിങ്ങിെൻറയും ഭാര്യയുടേയും രണ്ടാം വിവാഹബന്ധമാണിത്. ഭാര്യ നിരന്തരം പ്രശ്നമുണ്ടാക്കുകയും തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഇയാൾ പറയുന്നു.
ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇത് സ്വീകരിക്കാൻ അവർ തയാറായില്ല. വീണ്ടും വഴക്കുണ്ടായ സാഹചര്യത്തിൽ തേജ് പാൽ ആത്മഹത്യാ ഭീഷണി മുഴക്കി ടവറിൽ കയറുകയായിരുന്നു. പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.