ഹെലികോപ്​ടറിന്‍റെ പങ്ക തലയിൽ വീണ്​ 24കാരന്​ ദാരുണാന്ത്യം

മുംബൈ: മഹാരാഷ്​ട്രയിൽ ഹെലികോപ്​ടറിന്‍റെ പങ്ക തലയിൽ വീണ്​ 2​4കാരന്​ ദാരുണാന്ത്യം. മഹാരാഷ്​ട്രയിലെ യവത്​മാൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ്​ സംഭവം.

ഷേയ്​ക്ക്​ ഇസ്​മായിൽ ഷേയ്​ക്ക്​ ഇബ്രാഹിം എന്ന മെക്കാനിക്കാണ്​ മരിച്ചത്​. സ്വന്തമായി നിർമിച്ച ഹെലികോപ്​ടർ നന്നാക്കുന്നതിനിടെയാണ്​ സംഭവം.

കഴിഞ്ഞ രണ്ടുവർഷമായി ഈ ഹെലികോപ്​ടർ നിർമാണത്തിലായിരുന്നു ഈ 24കാരൻ.  ഹെല​ികോപ്​ടറിന്‍റെ അറ്റക്കുറ്റപണി തീർത്ത്​ ഹെലികോപ്​ടർ സ്റ്റാർട്ട്​ ചെയ്​തപ്പോൾ ഒരു ബ്ലേഡ്​ തലയിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച്​ ചികിത്സ നൽകിയെങ്കിലും പിന്നീട്​ മരിക്കുകയായിരുന്നു. 

Tags:    
News Summary - Man dies after helicopter blade falls on his head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.