കശ്​മീരിൽ തീവ്രവാദികൾ യുവാവിനെ തട്ടികൊണ്ടുപോയി തലയറുത്തു

ജമ്മു: കശ്​മീരിലെ ബന്ദിപൂരിൽ നിന്നും  ലശ്​കറെ ത്വയിബ തീവ്രവാദികൾ തട്ടികൊണ്ടുപോയ യുവാവി​​​​െൻറ മൃതദേഹം തലയറുത്ത നിലയിൽ. 24 കാരനായ മൻസൂർ അഹ്​മറി​​​െൻറ വികൃതമാക്കപ്പെട്ട മൃതദേഹമാണ്​ വീടിന്​ സമീപമുള്ള തോട്ടത്തിൽ  കണ്ടെത്തിയത്​. വ്യാഴാഴ്​ച അർദ്ധരാത്രിയോടെയാണ്​ മൻസൂറി​​​െൻറ മൃതദേഹം കണ്ടെത്തിയത്​.

ബുധനാഴ്​ചയാണ്​​ തീവ്രവാദികൾ 24 കാരനായ മൻസൂർ അഹ്​മറിനെയും പിതാവ്​ അബ്​ദുൽ ഗഫാർ ഭട്ടിനെയും തട്ടികൊണ്ടുപോയത്​.  ഹാജിനിലെ  വസതിയിലേക്ക്​ അതിക്രമിച്ചെത്തിയ തീവ്രവാദികൾ  വീട്ടുകാരെ ആ​ക്രമിച്ച ശേഷം മൻസൂറിനെയും അബ്​ദുലിനെയും കടത്തി കൊണ്ടുപോവുകയായിരുന്നു. 
ഭീകരരിൽ നിന്നും അബ്​ദുൾ ഗഫാർ പരിക്കുകയോടെ രക്ഷപ്പെട്ടു. വെടിയേറ്റ്​ പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്​. 

ഒരാഴ്​ചക്കുള്ളിൽ ഹാജിനിൽ നിന്ന്​ യുവാക്കളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെ സംഭവമാണിത്​. തിങ്കളാഴ്​ച ഇതേ പ്രദേശത്തു നിന്നും കടത്തികൊണ്ടുപോയ മുംതാസിർ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Man Found Beheaded In Kashmir Orchard 2 Days After Kidnapping By Lashkar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.