കടം നൽകിയ പണം തിരികെ ചോദിച്ചു; സഹപ്രവർത്തകനെ കൊന്ന് ആളില്ലാത്ത വീട്ടിലുപേക്ഷിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി: സഹപ്രവർത്തകനെ കൊന്ന് ആളില്ലാത്ത വീട്ടിലുപേക്ഷിച്ച നിലയിൽ. ഡൽഹി ആർ.കെ പുരത്ത് ബുധനാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ അനീഷ് (21)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനീഷിന്‍റെ സഹപ്രവർത്തകനായ മഹേഷ് ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മഹേഷ് അനീഷിന് ഒമ്പത് ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചെങ്കിലും അനീഷ് നൽകിയില്ല. കാമുകിക്ക് വേണ്ടി അനീഷ് പമം തട്ടിയതാണെന്നാരോപിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ആഗസ്റ്റ് 29നാണ് മഹേഷിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകുന്നത്. ആഗസ്റ്റ് 28ന് മഹേഷ് അനീഷിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിരുന്നുവെന്നും എന്നാൽ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നുമായിരുന്നു പരാതി. ഇരുവരും അനീഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിൽ മഹേഷ് മടങ്ങിയെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേഷിന്‍റെ മൃതഹേദം പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. മഹേഷ് സ്ഥിരമായി പണം ചോദിച്ച് തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. 

Tags:    
News Summary - Man killed colleague over money dispute, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.