ഔറംഗാബാദ്: കാമുകൻ ആസിഡ് എറിഞ്ഞ് തീകൊളുത്താൻ ശ്രമിച്ചതിനെ തുടർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ശനിയാഴ്ച പുലർച്ചയാണ് സംഭവം.
നാന്ദേഡ് ജില്ലയിലെ ഷെൽഗാവ് സ്വദേശി യുവതി കാമുകനായ അവിനാശ് രാജുരെയുമായി (25) പുണെയിൽനിന്ന് ജന്മനാട്ടിലേക്ക് പോവുകയായിരുന്നു.
യാത്രക്കിടയിൽ വിജന പ്രദേശമായ യാലാംബ് ഘട്ടിൽ വിശ്രമിക്കാനിറങ്ങിയതിനിടയിലാണ് സംഭവം. ആസിഡ് ഒഴിച്ചശേഷം യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി.
ഉച്ചക്ക് രേണ്ടാടെ സ്ഥലത്തെത്തിയ നെക്നൂർ സ്റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ മരണമൊഴിയെടുത്തെങ്കിലും ആക്രമണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.