വിവാഹം നിശ്ചയിച്ച കാമുകിയുടെ വീട്ടിലെത്തിയയാൾ ബന്ധുവിനെ വെടിവെച്ചുകൊന്നു

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന്​ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ അക്രമം. യുവാവ്​ നടത്തിയ വെടിവെപ്പിൽ പെൺകുട്ടിയുടെ സഹോദരഭാര്യ കൊല്ലപ്പെടുകയും ബന്ധുക്കൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

24കാരനായ രോഹിതാണ്​ അക്രമം നടത്തിയത്​. ഷേർപുർ ഗ്രാമത്തിലെ വീട്ടിലെത്തി കാമുകിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുടുംബവുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന്​ രോഹിത്​ കൈയിലിരുന്ന തോക്കുപയോഗിച്ച്​ പെൺകുട്ടിയുടെ ബന്ധുക്കൾ​ക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു.

ഇതോടെ സഹോദരഭാര്യ പവിത്ര വെടിയേറ്റ്​ വീഴുകയും സംഭവസ്​ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു. വെടിവെപ്പിന്‍റെ ശബ്​ദം കേട്ട്​ പ്രദേശവാസികൾ ഓടി​ക്കൂടി. തുടർന്ന്​ രോഹിത്​ ഓടിരക്ഷ​െപ്പടുകയായിരുന്നു.

ജൂലൈ 18ന്​ പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കാനിരിക്കെയാണ്​ ദാരുണ സംഭവമെന്ന്​ റൂറൽ എസ്​.പി ഇരയ്​ രാജ പറഞ്ഞു.

Tags:    
News Summary - Man kills lovers sister in law in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.