കൊൽക്കത്ത: ബംഗളുരുവിലെ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊൽക്കത്തയിലെത്തി ഭാര്യാമാതാവിനേയും കൊലപ്പെടുത്തിയ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ചാർട്ടേഡ് അക്കൗണ്ടൻറായ അമിത് അഗർവാൾ(42) ആണ് കൊലക്ക് ശേഷം ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് അമിത് അഗർവാൾ, ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന കൊൽക്കത്തയിലെ അപാർട്ട്മെൻറ് കെട്ടിടത്തിലെത്തിയത്. തുടർന്ന് ഭാര്യാമാതാവ് ലളിത ദണ്ഡാനിയയുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ഇതിനിടെ അവിടേക്കെത്തിയ ഭാര്യാപിതാവ് സുഭാഷ് ദണ്ഡാനിയ ഈ കാഴ്ച കണ്ട് ഭയന്ന് വിറച്ച് പുറത്തേക്കോടി. കതക് പുറത്തു നിന്ന് പൂട്ടിയ ശേഷം സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി കതക് തുറന്നു നോക്കിയപ്പോൾ ലളിത ദണ്ഡാനിയയും തൊട്ടടുത്തായി അമിത് അഗർവാളും മരിച്ചുകിടക്കുന്നതാണ് കണ്ടത്.
സമീപത്തു നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ നിന്നാണ് അമിത് അഗർവാൾ ഭാര്യയേയും കൊലപ്പെടുത്തിയ വിവരം അറിയുന്നത്. കൊൽക്കത്ത പൊലീസ് വിവരം നൽകിയതനുസരിച്ച് ബംഗളൂരു പൊലീസ് വൈറ്റ്ഫീൽഡിനടുത്തുള്ള വീട്ടിലെത്തുകയും അഗർവാളിൻെറ ഭാര്യ ശിൽപി ദണ്ഡാനിയയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
അമിത് അഗർവാളും ശിൽപിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വിവാഹമോചനത്തിൻെറ വക്കിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മകൻ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.