?????? ?????? ???????? ??????? ?????????????? ?????? ?????

അസമിലെ തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി; മരണസംഖ്യ 29

ഗുവാഹതി: അസമിൽ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയവരെ പാർപ്പിച്ച തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി. ഇതോടെ മൂന്ന് വർഷത്തിനിടയിൽ അസമിലെ തടങ്കൽ പാളയങ്ങളിൽ മരിച്ചവരുടെ എണ്ണം 29 ആയി.

അസുഖം ബാധിച്ചതിനെ തുടർന്ന് 10 ദിവസങ്ങൾക്ക് മുമ്പ് ഗുവാഹതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാളാണ് മരിച്ചത്.

അസമിൽ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിച്ചിരിക്കുന്ന ആറ് തടങ്കൽ പാളയങ്ങളായി 1000 ത്തോളം പേരാണ് കഴിയുന്നത്. ഗോൽപാര ജില്ലയിൽ ഏഴാമത്തെ തടങ്കൽ പാളയത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

അസം നിയമസഭയിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം, ഇതുവരെ മരിച്ചവരിൽ രണ്ടു പേർ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമിൽ വിലാസമുള്ളവരായിരുന്നു.

Tags:    
News Summary - Man lodged in Assam detention camp dies-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.