ഇന്ത്യയിലെ വിമാനത്താവളത്തിൽ ഭക്ഷണ സാധനങ്ങൾക്കും മറ്റ് അവശ്യ വസ്തുൾക്കും അമിത വില ഈടാക്കുന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സമാനമായ ഒരു പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഡോ. സഞ്ജയ് അറോറ പി.എച്ച്.ഡി എന്ന എക്സ് ഉപയോക്താവാണ് തന്‍റെ അക്കൗണ്ടിലൂടെ ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവെച്ച് അനുഭവം വിവരിച്ചത്. 'ഇത് പകല്‍ക്കൊള്ളയാണ്' എന്നായിരുന്നു ഡോ. സഞ്ജയ് അറോറ എക്സിൽ കുറിച്ചത്.
അദ്ദേഹം ചോറും പയര്‍ കറിയും അടങ്ങിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. 'എന്തുകൊണ്ടാണ് ഞങ്ങൾ വിമാനത്താവളങ്ങളിൽ കൊള്ളയടിക്കപ്പെടുന്നതെന്ന് എനിക്ക് ഒരിക്കലും മനസിലായിട്ടില്ല. 500 രൂപയ്ക്ക് ഒരു കോക്കിനൊപ്പം രാജ്മ ചാവലിന്‍റെ ലളിതമായ വിഭവം എനിക്ക് ലഭിച്ചു. അത് പകൽ കൊള്ളയല്ലേ? ആരെങ്കിലും വിമാനത്തിൽ സഞ്ചരിക്കുന്നു എന്നതുകൊണ്ട് അവർ കൊള്ളയടിക്കപ്പെടണമെന്ന് അർത്ഥമാക്കുന്നില്ല!' വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി. നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.