പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ ബലാത്സംഗം ചെയ്​തയാൾ പിടിയിൽ

ജയ്​പുർ: രാജസ്​ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ ബലാത്സംഗം ചെയ്​തയാൾ പിടിയിൽ. യുവതികളുടെ വീടിനോട്​ ചേർന്ന്​ ധാബ നടത്തിയിരുന്ന വിഷ്​ണു ഗുർജാർ ആണ്​ പൊലീസിന്‍റെ പിടിയിലാകുന്നത്​.

വീട്ടിലെ മുതിർന്ന ​യുവതിയെ യുവാവ്​ ഒരു വർഷത്തോളമായി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​തിരുന്നു. പിന്നീട്​ ഇയാൾ തന്‍റെ ഇളയ സഹോദരിമാരെയും മകളെയും കുടുക്കാൻ ശ്രമിച്ചതോടെ യുവതി​ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതി​ വിഷ്​ണു ഗുർജാറിനെതിരെ പരാതിയുമായി എത്തിയതിന്​ പിന്നാലെ ഒരു സഹോദരിയും ഇയാൾക്കെതിരെ പൊലീസിൽ പരാതിയുമായി എത്തി. ജനുവരി 21നാണ്​ പ്രതിക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്​. അന്നേദിവസം തന്നെ ഒരു സഹോദരിയും പരാതി നൽകി. പിന്നീട്​ കുടുംബത്തിലെ മറ്റു രണ്ടുപേരും ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന്​ ജനുവരി 23നും 24നും ഇയാ​ൾക്കെതിരെ ഓരോ കേസുകൾ വീതം രജിസ്റ്റർ​ ചെയ്​തു. ഇയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

Tags:    
News Summary - Man rapes 4 of family including a minor in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.