ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ 13 വയസുള്ള മകളെ പിതാവ് ഏഴ് ലക്ഷം രൂപക്ക് വിറ്റു. പെൺകുട്ടിയെ പൊലീസ് തി ങ്കളാഴ്ച ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി നാല് മാസം ഗർഭിണിയാണ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പിതാവിനേയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെൺകു ട്ടിയേയും രണ്ട് പ്രതികളേയും കണ്ടെത്തിയതായും പെൺകുട്ടിയെ അവളുടെ മാതാവിനെ ഏൽപിച്ചതായും പൊലീസ് വ്യക്തമാക്ക ി. ചൊവ്വാഴ്ച ബാർമറിലെത്തിച്ച പെൺകുട്ടിയെ ശനിയാഴ്ച ഹൈകോടതിയിൽ ഹാജരാക്കുമെന്ന് ബാർമർ പൊലീസ് സൂപ്രണ്ട് ശരത് ചൗധരി വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 30ന് തെൻറ സഹോദരെൻറ മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതൃസഹോദരൻ പരാതി നൽകിയതോടെയാണ് കേസിൽ അന്വേഷണം ആരംഭിക്കുന്നത്. ജൂൺ 22ന് ഒരാൾ തെൻറ സഹോദരനുമായി സംസാരിച്ച് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നെന്ന് പെൺകുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞതായാണ് എഫ്.ഐ.ആറിൽ.
വരെൻറ വീട്ടുകാരെ കാണാനായി സഹോദരൻ പെൺകുട്ടിയേയും െകാണ്ട് സിവാനയിലേക്ക് പോയിരുന്നു. എന്നാൽ തിരിച്ചു വന്നപ്പോൾ പെൺകുട്ടി ഒപ്പമുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ അവെള അവളുടെ അമ്മാവെൻറ വീട്ടിൽ വിട്ടു എന്നായിരുന്നു മറുപടി. എന്നാൽ ജൂൺ 26ന് പെൺകുട്ടി അമ്മാവെൻറ വീട്ടിൽ ഇല്ലെന്ന് കുടുംബം കണ്ടെത്തി. പെൺകുട്ടിയെ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പിന്നീട് പിതാവിെൻറ മറുപടി.
ജൂലൈ ആദ്യവാരത്തിൽ പൊലീസ് പെൺകുട്ടിയുടെ പിതാവ്, പെൺകുട്ടിയെ പണം നൽകി വാങ്ങിയ മാലി, സാൻവ്ല റാം ദസ്പ എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം, പൊലീസിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടിയുടെ അമ്മാവൻ രാജസ്ഥാൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ വെള്ളിയാഴ്ച കോടതി വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.