ഒളിച്ചോടി വിവാഹം; സഹോദരിയുടെ ഭർതൃപിതാവിനെ കൊന്ന്​ പകതീർത്ത്​ സഹോദരൻ

രാജ്​കോട്ട്​: ഗുജറാത്തിൽ മരുമകളുടെ സഹോദര​െൻറ കുത്തേറ്റ്​ 52കാരന്​ ദാരുണാന്ത്യം. ഒന്നരമാസം മുമ്പ്​ 52കാര​െൻറ മക​ൻ പ്രതിയുടെ ​സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇതി​െൻറ വൈരാഗ്യത്തെ തുടർന്നാണ്​ കൊലപാതകം.

ഗുജറാത്തിലെ മോർബി ജില്ലയിൽ വെള്ളിയാഴ്​ചയാണ്​ സംഭവം. ഉപ്പ്​ നിർമാണ തൊഴിലാളിയായ ഭാരത്​ വഗേലയാണ്​ മരിച്ചത്​. വഗേലയുടെ മകൻ ഹരേഷും ജിഗ്​നാസ എന്ന യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.

വിവാഹ അഭ്യർഥനയുമായി ഇരു കുടുംബങ്ങളെയും സമീപിച്ചിരുന്നെങ്കിലും സമ്മതം നൽകിയിരുന്നില്ല. തുടർന്ന്​ ഒന്നരമാസം മുമ്പ്​ ഹരേഷും ജിഗ്​നാസയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.

തുടർന്ന്​ ഹരേഷിനോടും പിതാവ്​ വഗേലയോടും ജിഗ്​നാസയുടെ സഹോദരൻ ദിനു മാഹല്യക്ക്​ വൈരാഗ്യം തോന്നുകയായിരുന്നു. വെള്ളിയാഴ്​ച വഗേലയും ഭാര്യ ഭാനുവും സമീപ​ ഗ്രാമത്തിൽ താമസിക്കുന്ന അമ്മയെ കണ്ടു മടങ്ങുന്നതിനിടെ ദിനു തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഗേലയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമത്തിൽ ദിനുവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

Tags:    
News Summary - Man stabbed to death by brother of woman with whom his son eloped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.