ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ വീട്ടിലേക്ക്​ വണ്ടി ഓടിച്ചു കയറ്റാൻ ശ്രമം; വൻ സുരക്ഷാ വീഴ്ച

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ അജിത്​ ഡോവലിന്‍റെ വീട്ടിലേക്ക്​ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ച യുവാവ്​ പിടിയിൽ. ബുധനാഴ്ച രാവിലെയാണ്​ സംഭവം. ഡൽഹിയിലെ ഡോവലിന്‍റെ ഔദ്യോഗിക വസതിയിലേക്കാണ്​ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്​. ഡൽഹി പൊലീസ്​ കസ്റ്റഡിയിൽ എടുത്ത യുവാവിനെ സ്​പെഷ്യൽ സെൽ ചോദ്യം ചെയ്തുവരികയാണ്​.

യുവാവ്​ വാടകക്കെടുത്ത കാറിലാണ്​ സഞ്ചരിച്ചതെന്നും ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പൊലീസ്​ പറഞ്ഞു. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Man Tries To Drive into National Security Adviser Ajit Doval's Residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.