ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിങ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഉജ്ജയിൻ ജില്ലയിലെ നാഗഡ ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. തുടർന്ന് പ്രതിയെ ഇന്ദോർ പൊലീസിന് കൈമാറി.
ഭാരത് ജോഡോ യാത്രക്കായി രാഹുൽ ഗാന്ധി ഇന്ദോറിലെത്തിയാൽ അദ്ദേഹത്തെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രാഹുലിനെതിരെ ഭീഷണി വന്നതിനെ തുടർന്ന് 200ഓളം സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുകയും ഹോട്ടലുകൾ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.
യു.പിയിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണ് പ്രതി. നിരവധി തവണ ഫോൺകോളുകളിലൂടേയും കത്തുകളിലൂടേയും ഇയാൾ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പങ്കെടുത്ത പരിപാടിയിലും പ്രതിയെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.