ലഖ്നോ: യു.പിയിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി 23 കുട്ടികളെ ബന്ദിയാക്കിയത് റഷ്യയിൽ മുമ്പ് നടന്ന സമാന സംഭ വം പഠിച്ച ശേഷമെന്ന് പൊലീസ്. ഒരു മാസത്തോളം ഇതിനായി പദ്ധതിയൊരുക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലക്കേസ് പ്രതി സുഭാഷ് ബാതം 23 കുട്ടികളെ വീട്ടിനുള്ളിൽ ബന്ദിയാക്കിയത്. നാടിനെ ഒന്നടങ്കം മുൾമുനയിൽ നി ർത്തിയ എട്ടു മണിക്കൂറിന് ശേഷം പ്രതിയെ വെടിവെച്ച് വീഴ്ത്തി കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.
2004ൽ റഷ്യയിൽ കുട്ടികളെ ബന്ദിയാക്കിയ സംഭവത്തെ കുറിച്ച് പ്രതി പഠിച്ചതായി ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ബോംബ് നിർമാണവും ഇന്റർനെറ്റിലൂടെ പഠിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
യു.പിയിലെ ഫാറൂഖാബാദിലെ കസാരിയ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവ പരമ്പരകൾ അരങ്ങേറിയത്. ആറുമാസം മുതൽ 15 വരെ വയസ്സുള്ള കുട്ടികളെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതി സുഭാഷ് ബാതം വീടിെൻറ താഴെ നിലയിൽ ബന്ദികളാക്കുകയായിരുന്നു. ഇയാളുടെ മകളുടെ ജന്മദിന ആഘോഷത്തിനായി ഇവരെ ക്ഷണിച്ചതിനുശേഷമായിരുന്നു ഇത്. വ്യാഴാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടത്തിലെ ആറുമാസം പ്രായമായ കുഞ്ഞിനെ അതിനിടെ ബാൽക്കണിയിലൂടെ ഇയാൾ അയൽവാസിക്ക് കൈമാറി.
സംഭവമറിഞ്ഞ് ഗ്രാമവാസികൾ വീടിനു മുന്നിൽ തടിച്ചുകൂടുകയും സ്ത്രീകൾ മക്കളെ തിരികെ കിട്ടാൻ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലർച്ചക്ക് നാട്ടുകാരുടെ സഹായത്തോടെ വീടിെൻറ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകടന്ന പൊലീസിനുനേർക്ക് പ്രതി വെടിവെക്കാൻ തുടങ്ങിയേപ്പാൾ പൊലീസ് തിരിച്ച് വെടിയുതിർത്തു. സംഭവസ്ഥലത്തുതന്നെ സുഭാഷ് മരിച്ചു.
വെടിവെപ്പിനിടെ സുഭാഷിെൻറ ഭാര്യക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ പിടികൂടിയ നാട്ടുകാർ മർദനമഴിച്ചുവിടുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.