മംഗളൂരു: സ്മാർട്ട് സിറ്റി, പാത വികസനം തുടങ്ങിയ പദ്ധതികൾ കാരണം മഴവെള്ളം ഒഴുക്ക് തടസ്സപ്പെട്ട് നഗരത്തിൽ വെള്ളപ്പൊക്കം. കൊഡിയബയൽ, ഭഗവതി നഗർ, ഫിഷറീസ് കോളജ്, നന്തൂർ പദവ്, പമ്പ് വെൽ ഭാഗങ്ങളിലാണ് അസാധാരണമായി റോഡുകൾ വെള്ളത്തിൽ മുങ്ങിയത്. പരിസരത്തെ വീടുകളിൽ വെള്ളം കയറി.
സിറ്റി ഹോസ്പിറ്റൽ, പി.വി.എസ് സർക്കിൾ, കറങ്കപ്പാടി ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതവും കാൽനടയും ദുസ്സഹമായി.
യയ്യാദിയിൽ മരം പൊട്ടിവീണ് വൈദ്യുതി മുടങ്ങുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മംഗളൂരു കോർപറേഷൻ കമ്മീഷണർ സി.എൽ. ആനന്ദ പ്രദേശങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.