സ്കൂൾ അധികൃതർ വിദ്യാർത്ഥികളോട് രാഖി അഴിക്കാൻ ആവശ്യപ്പെട്ടത് വൻ വിവാദത്തിന് വഴിവെച്ചു. തുടർന്ന് സ്കൂൾ അധികൃതർ വഴങ്ങി. മംഗലാപുരത്തെ ഇൻഫന്റ് മേരി സ്‌കൂളാണ് അഞ്ച് വിദ്യാർത്ഥികളോട് രാഖി അഴിക്കാൻ ആവശ്യപ്പെട്ടത്. സ്‌കൂളിൽ ആഭരണങ്ങൾ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് വിവാദമായിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വ്യാഴാഴ്ച 20ഓളം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് നടപടി പിൻവലിച്ച് രക്ഷിതാക്കളോട് സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞു.
"ഞങ്ങൾ എല്ലാ മതങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഞങ്ങളുടെ ചില സ്റ്റാഫ് അംഗങ്ങളിൽ നിന്നുള്ള പിഴവാണ് സംഭവം. ഇതിന് അവർ ക്ഷമാപണം നടത്തി. ഞങ്ങൾ പ്രശ്‌നം രമ്യമായി പരിഹരിച്ചിരിക്കുന്നു" എന്ന് 'ദി ക്വിന്റി'നോട് സംസാരിച്ച സ്കൂളിന്റെ ചുമതലയുള്ള സന്തോഷ് ലോബോ പറഞ്ഞു. ഹിന്ദുക്കളുടെ ഉത്സവമായ രക്ഷാബന്ധൻ വ്യാഴാഴ്ച രാജ്യത്തെ ജനങ്ങൾ ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൈത്തണ്ടയിൽ രാഖികൾ കെട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.