ഗുവാഹതി: മണിപ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരം പിടിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ ബി.ജെ.പി. കടുത്ത അധികാരത്തർക്കം നിലനിൽക്കുന്ന ഇടക്കാല മുഖ്യമന്ത്രി എൻ. ബൈറൺ സിങ്ങിനെയും മുൻ മന്ത്രി തൊങ്ങം ബിശ്വജിത്തിനെയും കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇരുവരുടെയും ഡൽഹിയാത്ര.
വെവ്വേറെ വിമാനങ്ങളിൽ ഇംഫാലിൽനിന്നാണ് രണ്ടുപേരും ഡൽഹിക്കു തിരിച്ചത്. സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു എന്നിവർ ഞായറാഴ്ച മണിപ്പൂരിലെത്തും. സംസ്ഥാനത്തെ ബി.ജെ.പി എം.എൽ.എമാരെ കണ്ട് അഭിപ്രായമാരായുകയാണ് ഇരുവരുടെയും സന്ദർശന ലക്ഷ്യം. ഇതു പൂർത്തിയായ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആദ്യ സന്ദർശനത്തിനു ശേഷം കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ബിശ്വജിത്ത് മണിപ്പൂരിൽ വർണാഭമായ ദിനങ്ങൾ വരാനിരിക്കുന്നെന്ന് പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.