ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, ലൈംഗിക പീഡനം എന്നിവയാണ് ഏറ്റെടുക്കുന്നത്. ഇതോടെ ദേശീയ ഏജൻസി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം 17 ആകും. സമാന സ്വഭാവമുള്ള കൂടുതൽ കേസുകൾ വന്നാൽ അതും സി.ബി.ഐ അന്വേഷിക്കും.
നേരത്തേ, എട്ടു കേസുകൾ അന്വേഷണം തുടങ്ങിയതിൽ രണ്ടെണ്ണം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ചുരാചന്ദ്പുരിൽ സ്ത്രീകൾക്കുനേരെ നടന്ന ബലാത്സംഗ കേസും ഏറ്റെടുക്കാൻ നടപടിയായി.
മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനാൽ പരമാവധി നിഷ്പക്ഷമായി അന്വേഷണം നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് അന്വേഷണ ഏജൻസിക്ക് മുന്നിലുള്ളത്. സി.ബി.ഐ ഏറ്റെടുത്ത പല കേസുകളും പട്ടിക ജാതി, വർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവ കൂടി ആയതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.