ന്യൂഡൽഹി: സമാധാനവും സംയമനവും പാലിക്കാൻ മണിപ്പൂരിലെ ജനങ്ങളോട് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 50 ദിവസത്തോളമായി വലിയൊരു മനുഷ്യദുരന്തമാണ് മണിപ്പൂരിൽ സംഭവിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള അക്രമ സംഭവങ്ങൾ ഒട്ടേറെപേരുടെ ജീവനെടുത്തു. ആയിരങ്ങളെ വഴിയാധാരമാക്കി. രാജ്യ മനഃസാക്ഷിക്ക് ആഴത്തിൽ മുറിവേൽപിച്ചു. ഒരു ജീവിതം മുഴുവനെടുത്ത് പടുത്തുയർത്തിയതെല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യാൻ ജനങ്ങൾ നിർബന്ധിതമാവുന്നതിൽ അങ്ങേയറ്റം വേദനയുണ്ട്. സൗഹാർദപൂർവം ഒന്നിച്ചു കഴിഞ്ഞവരാണ് പരസ്പരം തിരിഞ്ഞത്.
വിഭാഗീയതയുടെയും വെറുപ്പിന്‍റെയും തീയാളിക്കാൻ തെറ്റായ ഒരു നീക്കം മാത്രം മതിയെങ്കിൽ, സാഹോദര്യത്തിന്‍റെ വികാരം വളർത്തിയെടുക്കാൻ അങ്ങേയറ്റത്തെ വിശ്വാസം ആവശ്യമാണ്. സാന്ത്വനത്തിന്‍റെ വഴിയിലൂടെ മുന്നോട്ടുപോകണം. മണിപ്പൂരിലെ ജനങ്ങളുടെ വേദന ഒരമ്മയെന്ന നിലക്ക് തനിക്ക് മനസ്സിലാവും. സമാധാനത്തിനായി മനഃസാക്ഷി ഉണരണമെന്ന് സോണിയ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.