മദ്യനയക്കേസിൽ മനീഷ് സിസോദിയയെ ഈമാസം 26ന് ചോദ്യം ചെയ്യും

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.​​ഐ ഫെബ്രുവരി 26ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നായിരുന്നു നേരത്തേ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ദിവസം നീട്ടി നൽകുകയായിരുന്നു.

ഡൽഹി സർക്കാരിന്റെ ബജറ്റ് നടക്കാനിരിക്കെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം നൽകണമെന്ന് കാണിച്ച് സിസോദിയ നൽകിയ അപേക്ഷ സി.ബി.ഐ അംഗീകരിക്കുകയായിരുന്നു.

സമയബന്ധിതമായി ബജറ്റ് അവതരിപ്പിക്കുക എന്നത് ധനകാര്യ മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണെന്നും 24 മണിക്കൂറും അതിനായുള്ള ജോലിയിലാണെന്നുമായിരുന്നു സിസോദിയ സി.ബി.ഐയോട് പറഞ്ഞത്. ഫെബ്രുവരി അവസാന വാരം ഹാജരായി അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്നാണ് പറഞ്ഞതെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 17നും സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ബാങ്ക് ലോക്കറുകളിലും റെയ്ഡ് നടത്തുകയും ചെയ്തു. അതേസമയം മദ്യനയവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ സിസോദിയയുടെ പേരില്ല. അദ്ദേഹത്തിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Manish Sisodia summoned by CBI on February 26 in liquor policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.