മൻ കി ബാത് 25ന്; പൊതുജനങ്ങൾക്ക് ആശയങ്ങൾ പങ്കുവെക്കാൻ നാളെ കൂടി അവസരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത് 25ന് നടക്കും. മൻ കി ബാത്തിലേക്ക് 23 വരെ പൊതുജനങ്ങൾക്ക് ആശയങ്ങൾ നൽകാം. സാമൂഹിക മാറ്റങ്ങൾക്ക് ചാലക ശക്തിയാകുന്ന ആശയങ്ങളും പൊതുസമൂഹത്തിന് പ്രചോദനം നൽകുന്ന വ്യക്തി ജീവിതങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കാമെന്ന് മോദി നേരത്തെ അറിയിച്ചിരുന്നു.

ടോൾ ഫ്രീ നമ്പരായ 1800-11-7800 ലേക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സന്ദേശങ്ങൾ റെക്കോഡ് ചെയ്തും ആശയങ്ങൾ കൈമാറാം. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമന്ത്രി മൻ കി ബാത്തിൽ സംസാരിക്കുക. നമോ ആപ്പിലൂടെയും mygov.in വെബ് സൈറ്റിലൂടെയും ആശയങ്ങൾ നൽകാം.

25ന് രാവിലെ 11 മണിക്കാണ് മൻ കി ബാത്ത്. മൻ കി ബാത്തിന്‍റെ 70ാം എപ്പിസോഡ് ആണിത്. പൊതു വിഷയങ്ങളിൽ ജനങ്ങളുമായി സംവദിക്കാൻ ലക്ഷ്യമിട്ട് 2014 ഒക്ടോബർ മൂന്നിനാണ് പരിപാടി തുടങ്ങിയത്.

Tags:    
News Summary - mann ki bath on october 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.