പനാജി: ചികിത്സ കഴിഞ്ഞ് യു.എസിൽ നിന്നും അടുത്ത ഏതാനും ആഴ്ചകൾക്കകം മടങ്ങിയെത്തുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീകറിെൻറ വിഡിയോ സന്ദേശം. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ പെങ്കടുക്കുന്ന പാർട്ടി യോഗത്തിൽ പരീക്കറുടെ സന്ദേശം പ്രദർശിപ്പിച്ചു.
പാൻക്രിയാസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖത്തിനുള്ള ചികിത്സക്കായി മാർച്ച് ആദ്യവാരം മുതൽ യു.എസിലെ ആശുപത്രിയിൽ കഴിയുകയാണ് പരീകർ. നേരത്തേ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. പരീക്കറുടെ അസാന്നിധ്യത്തിൽ ഗോവയിൽ ‘മുഴുസമയ’ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. ഇപ്പോൾ മൂന്നംഗ ഉപദേശക സമിതിയാണ് സർക്കാറിെൻറ ദൈനംദിന കാര്യങ്ങൾ നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.