പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മകൻ ഉത്പൽ പരീക്കർ ബി.ജെ.പി വിട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ പിതാവ് മത്സരിച്ചിരുന്ന പനാജി സീറ്റ് നിഷേധിച്ചതോടെയാണ് ഉത്പൽ ബി.ജെ.പിയിൽ നിന്നും പടിയിറങ്ങിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം ആദർശങ്ങൾക്ക് അനുസരിച്ചുള്ള നിലപാടെടുക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമല്ല പൊതുജനങ്ങളിൽ നിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉത്പൽ പരീക്കർ പറഞ്ഞു. എന്നാൽ, പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചു. അവസരവാദിയായ ഒരാൾക്കാണ് പനാജിയിൽ ഇപ്പോൾ സീറ്റ് നൽകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇനി തന്‍റെ ഭാവി പനാജിയിലെ ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായ പരീക്കർ 2019ലാണ് അന്തരിച്ചത്. കഴിഞ്ഞ 25 വർഷക്കാലവും പരീക്കർ പനാജിയിൽ നിന്നാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.