പൂർണ പണരഹിതം സാധ്യമല്ല -പരീക്കർ

പനാജി: നോട്ട് പിൻവലിക്കൽ തീരുമാനത്തിൽ നിലപാടിൽ മാറ്റം വരുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.  ഗോവയെ പൂർണമായി പണരഹിതമാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്നത് അസാധ്യമാണ്. ഗോവയില്‍ പോലും പദ്ധതി പൂര്‍ണായി നടപ്പിലാക്കാനാവില്ലെന്നും പരീക്കര്‍ പറഞ്ഞു. പകുതി ശതമാനം ജനങ്ങൾ ഇതുവഴി ഡിജിറ്റൽ ഇടപാടുകളിലേക്ക് പോവും. 50 ശതമാനം പേർ പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നത് രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രഭാഷണത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഗോവയെ രാജ്യത്തെ ആദ്യ ക്യാഷ്‍ലെസ് സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

Tags:    
News Summary - Manohar Parrikar's U-turn, denies plan of making Goa a fully cashless state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.