ന്യൂഡൽഹി: കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും. ബി.ജെ.പി നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. അതേസമയം, നിയമസഭ കക്ഷി നേതാവിനെ തെരെഞ്ഞടുക്കുന്നതിനായി ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്ച യോഗം ചേരുന്നുണ്ട്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവർ നിരീക്ഷകരായി എത്തും. തങ്ങളുടെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിനായി നിരവധി എം.എൽ.എമാർ കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹി സന്ദർശിച്ചിരുന്നു. ഇവരിൽ കൂടുതൽപേരും മനോജ് സിൻഹയുടെ പേര് നിർദേശിച്ചതായാണ് സൂചന.
ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന നേതാവ് എന്നതിനാലാണ് മനോജ് സിൻഹയെ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ പാർട്ടി നേതൃത്വം ആലോചിക്കുന്നത്. എം.പിയായ കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ സിൻഹ ഘാസിയാപൂരിലെത്തി ജനങ്ങളോടൊപ്പം ചെലവഴിക്കാറാണ് പതിവ്. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യനായ നേതാവെന്ന നിലയിൽ സിൻഹ തന്നെ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് രാഷട്രീയ നിരീക്ഷകർ കരുതുന്നത്.
80 ലോക്സഭ സീറ്റുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ഭരണം മികച്ചതാക്കുക എന്ന ലക്ഷ്യംകൂടി കണക്കിലെടുത്താണ് തീരുമാനമുണ്ടാവുക. അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മൗര്യയെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.