ധർമേന്ദ്ര അനിജയും ഭാര്യ സപ്​ന അനിജയും  ചിത്രം: ANI

വിവാഹ വാർഷികത്തിന്​ ഭാര്യക്ക്​ ചന്ദ്രനിൽ മൂന്നേക്കർ വാങ്ങി നൽകി ഭർത്താവ്​

ന്യൂഡൽഹി: വിവാഹ വാർഷിക ദിനത്തിൽ ഭർത്താക്കൻമാർ ഭാര്യക്ക്​ വിലപിടിപ്പുള്ള പല സമ്മാനങ്ങളും നൽകാറുണ്ട്​. രാജസ്​ഥാനിലെ അജ്​മീർ സ്വദേശിയായ ധർമേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാർഷികത്തിന്​ ഭാര്യക്ക്​ ഒരു സ്​പെഷ്യൽ സമ്മാനം നൽകാൻ തീരുമാനിച്ചു. ചന്ദ്രനിൽ മൂന്ന്​ ഏക്കർ സ്​ഥലം വാങ്ങി നൽകിയാണ്​ ധർമേന്ദ്ര ഭാര്യക്ക്​ വിവാഹവാർഷിക സമ്മാനം നൽകിയത്​.

'ഡിസംബർ 24നായിരുന്നു ഞങ്ങളുടെ വിവാഹ വാർഷികം. അവൾക്ക്​ വേണ്ടി സ്​പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന്​ ഞാൻ ആഗ്രഹിച്ചു. എല്ലാവരും കാറും ആഭരണങ്ങളും മറ്റുമാണ്​ സമ്മാനമായി നൽകാറുള്ളത്​. എനിക്ക്​ അതിൽ നിന്നും വ്യത്യസ്​തമായി വല്ലതും ചെയ്യണമായിരുന്നു. അതുകൊണ്ട്​ ഞാൻ അവൾക്ക്​ വേണ്ടി ചന്ദ്രനിൽ സ്​ഥലം വാങ്ങി നൽകി'- ധർമേന്ദ്ര വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

ലൂണ സൊസൈാറ്റി ഇന്‍റർനാഷനൽ മുഖേനയാണ്​ ഇദ്ദേഹം സഥലം വാങ്ങൽ നടപടികൾ പൂർത്തിയാക്കിയത്​. ഇതിനായി ഒരു വർഷത്തോളമെടുത്തതായി അദ്ദേഹം പറഞ്ഞു. ഭർത്താവിൽ നിന്നും ലഭിച്ച സർപ്രൈസ്​ സമ്മാനം കാരണം മതിമറന്നിരിക്കുകയാണ്​ ഭാര്യ സപ്​ന അനിജ. ഇത്തരത്തിൽ ഒരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വളരെയേറെ സന്തോഷവതിയാണെന്നും അവർ പറഞ്ഞു. വിവാഹ വാർഷിക ചടങ്ങിനിടെ സ്​ഥലത്തിന്‍റെ രേഖകൾ ധർമേന്ദ്ര ഭാര്യക്ക്​ കൈമാറി.

ബോളിവുഡ്​ താരങ്ങളായ ഷാറൂഖ്​ ഖാൻ സുശാന്ത്​ സിങ്​ രാജ്​പുത്ത്​ എന്നിവരിൽ നിന്നും പ്രചോദനം ഉൾകൊണ്ട്​ ബോധഗയയിൽ നിന്നുള്ള നീരജ്​ കുമാർ ചന്ദ്രനിൽ ഒരേക്കർ വാങ്ങിയിരുന്നു. തന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.