ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ പങ്കെടുത്ത മൂന്നു യുദ്ധത്തിന്റെയും ഹരിത വിപ്ലവത്തിന്റെയും രേഖകൾ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻ.എ.ഐ)യിലില്ലെന്ന് എൻ.എ.ഐ ഡയറക്ടർ ജനറൽ ചന്ദൻ സിഹ്ന. നിരവധി കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും രേഖകൾ നൽകുന്നില്ലെന്നും ഡൽഹിയിൽ നടന്ന ശിൽപശാലയിൽ വെളിപ്പെടുത്തി.
1962, ’65, ’71 വർഷങ്ങളിലെ യുദ്ധങ്ങളുടെ രേഖകൾ ലഭിച്ചിട്ടില്ല. 151 മന്ത്രാലയങ്ങളും വകുപ്പുകളുമുണ്ടെങ്കിലും 36 മന്ത്രാലയങ്ങളടക്കം 64 ഏജൻസികളുടെ രേഖകളാണ് എൻ.എ.ഐയുടെ കൈവശമുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രത്തിന്റെ വലിയ ഭാഗം നഷ്ടമാവുകയാണെന്നും ചന്ദൻ സിഹ്ന പറഞ്ഞു. സർക്കാറിന്റെ അതീവ രഹസ്യമല്ലാത്ത രേഖകളെല്ലാം എൻ.എ.ഐക്ക് കൈമാറാറുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം പ്രതിരോധ മന്ത്രാലയം കൈമാറിയത് 476 ഫയലുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.