representational image

തലക്ക്​ അഞ്ച്​ ലക്ഷം രൂപ വിലയിട്ട മാവോവാദിയെ ഏറ്റുമുട്ടലിൽ വധിച്ചു

റായ്​പൂർ: തലക്ക്​ അഞ്ച്​ ലക്ഷം രൂപ വിലയിട്ട മാവോവാദി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 25 ക്രിമിനൽ കേസുകളിലെ പ്രതിയായ സന്തോഷ്​ മാർഗത്തെ ഛത്തിസ്​ഗഢിലെ ദന്ദേവാഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ്​ സുരക്ഷ സേന വധിച്ചത്​.

പോർഡമിലുള്ള വനത്തിൽ ഉച്ചക്ക്​ 12.30നാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ഡിസ്​ട്രിക്​ റിസർവ്​ ഗ്രൂപ്പി​െൻറ ഒരു സംഘം നടത്തിയ ഓപറേഷനിടെ മാവോവാദികൾ വെടിവെക്കുകയായിരുന്നുവെന്നും ഇതേത്തുടർന്നാണ്​ വെടിവെപ്പുണ്ടായതെന്നും പൊലീസ്​ പറഞ്ഞു.

പിന്നാലെ മാവോവാദികൾ കാട്ടിലേക്ക്​ രക്ഷപെട്ട്​ ഓടുകയായിരുന്നു.'പ്രദേശത്ത്​ നടത്തിയ തെരച്ചിലിലാണ്​ പിസ്​റ്റളുമായി കിടക്കുന്ന നക്​സലി​െൻറ മൃതദേഹം കണ്ടെത്തിയത്​. മലാംഗീർ ഏരിയ കമ്മിറ്റി അംഗമായ സന്തോഷ്​ മാർഗം ആണ്​ കൊല്ലപ്പെട്ടതെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇയാളുടെ തലക്ക്​ അഞ്ച്​ ലക്ഷം രൂപയാണ്​ വിലയിട്ടിരിക്കുന്നത്' -ദന്ദേവാഡ പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ പല്ലാവ പറഞ്ഞു​.

മരിച്ച സന്തോഷിനെതിരെ അരൺപൂർ സ്​റ്റേഷനിൽ 25ഓളം ക്രിമിനൽ കേസുകൾ രജിസ്​റ്റർ ചെയ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു​. 

Tags:    
News Summary - Maoist accused 25 Criminal Cases Killed In Chhattisgarh Encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.