ജാര്‍ഖണ്ഡില്‍ വനിത മാവോവാദി നേതാവ് അറസ്റ്റില്‍

ജംഷഡ്പുര്‍: തലക്ക് രണ്ടുലക്ഷം രൂപ അധികൃതര്‍ ഇനാം പ്രഖ്യാപിച്ച വനിത മാവോവാദി നേതാവ് ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ പിടിയിലായി. ജില്ല സായുധ പൊലീസും സി.ആര്‍.പി.എഫും സംയുക്ത നീക്കത്തിലൂടെയാണ് കൗശല്യ കുമാരി എന്ന സബിതയെ അറസ്റ്റ് ചെയ്തത്. സി.പി.ഐ (മാവോവാദി) ഏരിയ കമാന്‍ഡറാണ് സബിത. രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു റെയ്ഡ്. നിരവധി മാവോവാദി കേസുകളില്‍ പൊലീസ് തിരയുന്നയാളാണ് സബിത. സംഭവത്തെതുടര്‍ന്ന് ഈസ്റ്റ് സിങ്ബം ജില്ല പൊലീസ് മാവോവാദി തിരച്ചില്‍ ശക്തമാക്കി. പൊലീസ് തലക്ക് 25 ലക്ഷം രൂപ വിലയിട്ട കന്‍ഹു മുണ്ടയുടെ നേതൃത്വത്തിലുള്ള മാവോവാദി വിഭാഗം കീഴടങ്ങുന്നതിന് പൊലീസ് സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.