(പ്രതീകാത്മക ചിത്രം)

പൊലീസിന് വിവരം നൽകിയതിന് മാവോവാദികൾ രണ്ടു ഗ്രാമീണരെ കൊലപ്പെടുത്തി

ഛത്തീസ്ഗഢ്: മുൻ സർപഞ്ച് ഉൾപ്പെടെ രണ്ടു ഗ്രാമീണരെ മാവോവാദികളെന്ന് സംശയിക്കുന്നവർ കൊലപ്പെടുത്തിയതായി പൊലീസ്. ഛത്തീസ്ഗഢിലെ മാവോവാദി സ്വാധീനമുള്ള ബസ്തർ ഡിവിഷനിലെ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.

പൊലീസിന് വിവരം നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. നാരായൺപൂർ ജില്ലയിൽ ഡെപ്യൂട്ടി സർപഞ്ചായിരുന്ന രാംജി ദോദി, സുക്മ ജില്ലയിലെ മഡ്കം രാജു എന്നയാളുമാണ് കൊല്ലപ്പെട്ടത്.

രാംജി ദോദി ബന്ധുവിന്‍റെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ഒരു സംഘം മാവോവാദികളെത്തി ആക്രമിക്കുകയായിരുന്നത്രെ. അദ്ദേഹത്തിന്‍റെ രണ്ട് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Maoists Kill Two Villagers In Separate Incidents says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.