9,925 കാറുകൾ മാരുതി തിരിച്ചുവിളിക്കുന്നു

ന്യൂഡൽഹി: വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് മോഡലുകളിൽപെട്ട 9,925 കാറുകൾ മാരുതി തിരിച്ചുവിളിക്കുന്നു. ബ്രേക്ക് സംവിധാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ള തകരാർ പരിഹരിക്കാനാണിത്. ഈ വർഷം ആഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനുമിടയിൽ നിർമിച്ച വാഹനങ്ങളാണിവ.

ഇക്കാലത്ത് വിൽപന നടത്തിയ വാഹനങ്ങൾ പരിശോധിച്ച് തകരാർ സംഭവിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റിനൽകുമെന്ന് കമ്പനി അറിയിച്ചു. 

Tags:    
News Summary - Maruti is recalling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.